Latest NewsIndia

16 കാരിയായ മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി : അച്ഛന്‍ അറസ്റ്റില്‍

താനെ: 16 വയസുള്ള മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. വയറുവേദനയെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ സഹോദരന്‍ ഡോക്ടറെ കാണിച്ചത്. തുടര്‍ന്നുള്ള പരിശോധനയില്‍ പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിയുകയായിരുന്നു. പെണ്‍കുട്ടി അഞ്ച് മാസം ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ മൂത്ത സഹോദരന്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പിതാവിന്റെ പീഡന വിവരം കുട്ടി തുറന്നു പറയുന്നത്.. കഴിഞ്ഞ രണ്ട് വര്‍ഷമായി പിതാവ് മകളെ ബലാത്സംഗം ചെയ്ത് വരികയായിരുന്നു.

താനെയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ 52 കാരന്‍ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛനോടും മൂത്ത സഹോദരനോടും ഒപ്പമാണ് പെണ്‍കുട്ടി കഴിഞ്ഞിരുന്നത്. പിതാവ് ഒരു കടയിലെ ജോലിക്കാരനും സഹോദരന്‍ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമാണ്.

കഴിഞ്ഞ രണ്ട് വര്‍ഷമായി താന്‍ ലൈംഗികാതിക്രമത്തിന് ഇരയാവുകയായിരുന്നെന്ന് കുട്ടി പൊലീസില്‍ മൊഴി നല്‍കി. 2016ല്‍ അമ്മ മരിച്ചതിന് ശേഷമാണ് അച്ഛന്റെ ലൈംഗികാതിക്രമം ആരംഭിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ സഹോദരനെയും തന്നെയും വീട്ടില്‍ നിന്നും പുറത്താക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.

പെണ്‍കുട്ടിയെ ഇപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഞ്ച് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് പൊലീസ് പറഞ്ഞു. പോക്‌സോ നിയമം ഉള്‍പ്പെടെ ചുമത്തിയാണ് പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Tags

Post Your Comments

Related Articles


Back to top button
Close
Close