NattuvarthaLatest News

ഫോണ്‍ എറിഞ്ഞുടച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു

കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സമീപത്ത് എറിഞ്ഞുടച്ച നിലയിലായിരുന്നു

പയ്യന്നൂര്‍: ഫോണ്‍ എറിഞ്ഞുടച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു. തായിനേരിയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പാലക്കാട് നെന്മാറ, പോത്തുണ്ടി തിരുത്തം പാടത്തെ മുരുകന്റെ മകന്‍ എം.വിനീഷ് (21)ആണ് മരിച്ചത്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യുന്ന വിനീഷും കൂട്ടുകാരും ഒരു വര്‍ഷത്തോളമായി തായിനേരിയിലാണ് താമസം. ഇന്നലെ രാത്രി കൂട്ടുകാരുമൊപ്പം ഉറങ്ങാന്‍ കിടന്നിരുന്ന വിനീഷിനെ കൂട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ക്വാര്‍ട്ടേഴ്സ് വരാന്തയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ സമീപത്ത് എറിഞ്ഞുടച്ച നിലയിലായിരുന്നു. പയ്യന്നൂര്‍ പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടം നടത്താൻ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments


Back to top button