Latest NewsIndia

കൂട്ട ബലാത്സംഗം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഐസിയുവിനുള്ളില്‍

പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഐസിയു വാര്‍ഡിലെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് സംഭവം നടന്നത്

ബരേലി: ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ ഐസിയുവിനുള്ളില്‍ പ്രവേശിപ്പിച്ച പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ട മാനഭംഗത്തിനിരയായി. ആശുപത്രിയിലെ ജീവനക്കാരനും തിരിച്ചറിയാത്ത നാലു പേരുമാണ് കുട്ടിയെ പീഡിപ്പിച്ചത്. അതേസമയം പെണ്‍ക്കുട്ടിയെ വാര്‍ഡിലേയ്ക്ക് മാറ്റിയപ്പോഴാണ് തനിക്കെതിരെയുണ്ടായ ക്രൂര പീഡനത്തെ കുറിച്ച് പുറത്ത് പറഞ്ഞത്. പീഡന പരാതിയില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

പാമ്പ് കടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി ഐസിയു വാര്‍ഡിലെ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് സംഭവം നടന്നത്. പിന്നീട് ജനറല്‍ വാര്‍ഡിലേയ്ക്ക് മാറ്റിയപ്പോഴാണ് പെണ്‍ക്കുട്ടി പീഡന വിവരം മാതാപിതാക്കളെ അറിയിച്ചത്. ആശുപത്രി ജീവനക്കാരനെതിരെയും തിരിച്ചറിയാത്ത നാലു പേര്‍ക്കമെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button