Latest NewsArticle

ശ്രീലങ്കയില്‍ നാളെ പാര്‍ലമെന്റ് സമ്മേളനം ചാരക്കണ്ണോടെ ചൈന കാത്തിരിക്കുന്നു രജപക് സെക്കായി

ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് പ്രധാനമന്ത്രിയായികരുന്ന റെനില്‍ വിക്രമസിംഗെയെ നീക്കം ചെയ്ത് മുന്‍ പ്രസിഡന്റ് കൂടിയായ മഹീന്ദ രജപക്സയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്. രാജപക്സെയുടെ അധികാരത്തിലേക്കുള്ള ആ തിരിച്ചുവരവിനെ അദ്ദേഹത്തിന്റെ അനുയായികളേക്കാള്‍ അധികം സന്തോഷത്തോടെ സ്വാഗതം ചെയ്തത് ഒരുപക്ഷേ ചൈന എന്ന രാജ്യം തന്നെയായിരിക്കും.

ലോക രാഷ്ട്രീയത്തിലെ ശ്രദ്ധാകേന്ദ്രം ഇപ്പോള്‍ ശ്രീലങ്കയാാണ്. ചൈനയുടെ തന്ത്രങ്ങള്‍ക്ക് അനുസൃതമായി രാജ്യത്തെ നയിക്കുന്ന മഹീന്ദ രജപക്സെ ഒരു ഇടവേളക്ക് ശേഷം വീണ്ടും അധികാരത്തിലെത്തിയിരിക്കുന്നു. ചെറിയ വ്യത്യാസം പ്രസിഡന്റ് പദത്തില്‍ നിന്ന് ഇക്കുറി പ്രധാനമന്ത്രിയായാണ് രജപക്സെ എത്തിയതെന്നാണ്.ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് പ്രധാനമന്ത്രിയായികരുന്ന റെനില്‍ വിക്രമസിംഗെയെ നീക്കം ചെയ്ത് മുന്‍ പ്രസിഡന്റ് കൂടിയായ മഹീന്ദ രജപക്സയെ പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്. രാജപക്സെയുടെ അധികാരത്തിലേക്കുള്ള ആ തിരിച്ചുവരവിനെ അദ്ദേഹത്തിന്റെ അനുയായികളേക്കാള്‍ അധികം സന്തോഷത്തോടെ സ്വാഗതം ചെയ്തത് ഒരുപക്ഷേ ചൈന എന്ന രാജ്യം തന്നെയായിരിക്കും.

അന്നും ഇന്നും ചൈനീസ് പ്രേമം

2005 മുതല്‍ 2015 വരെ ലങ്കന്‍ പ്രസിഡന്റായിരുന്നു രജപക്സെ. രജപക്സെയുടെ ഭരണകാലത്തായിരുന്നു 2009 ല്‍ ലങ്കന്‍ ഭരണാധിപര്‍ക്ക് തീരാ തലവേദനയായിരുന്ന എല്‍ടിടിഇ യുഗം അവസാനിച്ചത്. പക്ഷേ 2015 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സിരിസേനയുമായി ചേര്‍ന്ന് റെനില്‍ വിക്രമസിംഗെ രജപക്സയെ തോല്‍പ്പിച്ച് അധികാരം കൈക്കലാക്കി. ചൈനയോട് ചേര്‍ന്നുനില്‍ക്കാന്‍ എന്നും താത്പര്യം കാണിച്ച ഭരണാധികാരിയായിരുന്നു രജപക്സെ. ഇന്ത്യയെ ലക്ഷ്യമിടുന്ന ചൈനയാകട്ടെ ലങ്ക സുരക്ഷിത താവളമാക്കാന്‍ ആ താത്പര്യം നന്നായി ഉപയോഗിക്കുകയും ചെയ്തു. പ്രസിഡന്റായിരിക്കുമ്പോള്‍ രജപക്സെ ഹംപന്‍തോട്ട തുറമുഖത്തിന്റെ നിര്‍മാണം ചൈനീസ് കമ്പനികള്‍ക്ക് കൈമാറി. ഹംപന്‍തോട്ടയില്‍ നിന്ന് ഏകദേശം 15 കിലോമീറ്റര്‍ അകലെ മട്ടാലയില്‍ ഒരു അന്തര്‍ദ്ദേശീയ എയര്‍പോര്‍ട്ട് നിര്‍മ്മിക്കാനും ശ്രീലങ്ക തീരുമാനിച്ചു. ഈ പദ്ധതിക്ക് മുഖ്യമായും ചൈനീസ് ധനസഹായം ലഭിക്കുകയും ചെയ്തു. അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കുള്ള ചൈനയുടെ പ്രവേശനത്തെ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ അനുകൂലിച്ചില്ല. ഇക്കാര്യത്തില്‍ ഇന്ത്യ അനിഷ്ടമറിയിക്കുകയും ചെയ്തു.

ഒരു നൂറ്റാണ്ട് നീളുന്ന ചൈനീസ് സാന്നിധ്യം

ലോകത്തിലെ ഏറ്റവും കുറഞ്ഞ ഉപയോഗമുള്ള വിമാനത്താവളങ്ങളിലൊന്നായി മാറി മത്തേല എയര്‍പോര്‍ട്ട്. മാത്രമല്ല ചൈനീസ് കടബാധ്യതകള്‍ തീര്‍ക്കാനുള്ള വരുമാനം പോലും ഹംബന്‍ടാട്ട തുറമുഖത്തില്‍ നിന്ന് ലഭിച്ചതുമില്ല. പിന്നീടെത്തിയ സിരിസേനയും വിക്രമസിംഗയും ചേര്‍ന്ന് എയര്‍പോര്‍ട്ട് 99 വര്‍ഷത്തെ ലീസ് നിശ്ചയിച്ച് ചൈനക്ക് കൈമാറാന്‍ ധാരണയിലെത്തി. ഇതോടെ ശ്രീലങ്കയിലെ സാന്നിധ്യം ഒരു നൂറ്റാണ്ടോളം ഉറപ്പാക്കാന്‍ ചൈനക്ക് കഴിയുകയും ചെയ്തു. യൂറോപ്പിനേയും ആഫ്രിക്കയേയും സമുദ്രമാര്‍ഗം തെക്കുകിഴക്കന്‍ ഏഷ്യയുമായി ബന്ധിപ്പിക്കുന്നതരത്തിലുള്ള ശ്രീലങ്കയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ജപ്പാന്‍, ആസ്ത്രേലിയ, ന്യൂസീലാന്റ് തുടങ്ങിയ എല്ലാ രാജ്യങ്ങള്‍ക്കും കിഴക്കന്‍മേഖലയില്‍ സമ്പദ്വ്യവസ്ഥയുണ്ട്, അവയുടെ സമ്പദ്ഘടനയ്ക്ക് കടല്‍ പാതകള്‍ പ്രധാനമാണുതാനും. ഈ സാഹചര്യത്തില്‍ രജപക്സെ വീണ്ടും എത്തുമ്പോള്‍ ചൈനയുടെ നീക്കങ്ങള്‍ കരുതലോടെ വീക്ഷിക്കപ്പെടണം

കക്ഷിനില മെച്ചപ്പെടുത്താന്‍ സിരിസേനയുടെ സഹായം

പാര്‍ലമെന്റ് മരവിപ്പിച്ച് രജപക്സെക്ക് അടിത്തറ ശക്തമാക്കാന്‍ എല്ലാ സഹായവും ചെയ്തുകൊടുത്താണ് പ്രസിഡന്റ് സിരിസേന അദ്ദേഹത്തെ അധികാരത്തിലെത്തിച്ചത്. വിക്രമസിംഗെ സഖ്യത്തിന് പാര്‍ലമെന്റില്‍ 106 അംഗങ്ങളുണ്ടായിരുന്നു.പക്ഷേ രജപക്സെ- സിരിസേന കൂട്ടുകെട്ട് 95 മാത്രമാണ്. 113 അംഗങ്ങളെ തികച്ചാല്‍ ഈ കൂട്ടുകെട്ടിന് അധികാരം നിലനിര്‍ത്താം. വിക്രമസിംഗെ പക്ഷത്ത് നിന്ന് അഞ്ച് എം.പിമാര്‍ മാത്രമാണ് രജപക്സെക്കൊപ്പം നില്‍ക്കാന്‍ തയ്യാറായിരിക്കുന്നത്. അതേസമയം സിരിസേന-രജപക്സെ കൂട്ടുകെട്ടില്‍ സ്പീക്കര്‍ തൃപ്തനല്ല. നവംബര്‍ 7 ന് പാര്‍ലമെന്റ് ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ബുധനാഴ്ച്ച പാര്‍ലമെന്റിലെ കക്ഷിനില ഇരുകക്ഷികള്‍ക്കും നിര്‍ണായകമാകും.

രജപക്സെ അമേരിക്കയുടെ ശത്രു

ശ്രീലങ്കന്‍ സൈന്യം തമിഴ്പുലികള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ വലിയ മനുഷ്യാവകാശ ലംഘനം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിമര്‍ശനങ്ങളും അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കുണ്ട്. വിക്രമസിംഗെ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ വികസനപദ്ധതികള്‍ക്കായി ഉദാരനയം സ്വീകരിച്ച അമേരിക്ക രജപക്സെയോട് അത് തുടരുമോ എന്നത് സംശയകരമാണ്. ചൈനയോട് മൃദുസമീപനം സ്വീകരിച്ചും തമിഴ്ന്യൂനപക്ഷത്തെ പീഡിപ്പിച്ചും രാഷ്ട്രീയ എതിരാളികളെയും പത്രപ്രവര്‍ത്തകരെയും തടങ്കലില്‍ അടച്ചും പ്രസിഡന്റ് എന്ന പദവിയില്‍ രാജപക്സെ സര്‍ക്കാരിനെ ക്രിമിനല്‍വത്കരിക്കുകയാണ് ചെയ്തതെന്നായിരുന്നു യുഎസ് സെനറ്റ് ഉദ്യോഗം കമ്മിറ്റി അംഗം പാട്രിക് ലെഹൈ വിമര്‍ശിച്ചത്.

നയപരമായി ഇന്ത്യ

അതേസമയം നയപരമായാണ് ഇന്ത്യ ശ്രീലങ്കയിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍ വീക്ഷിക്കുന്നത്. അയല്‍രാജ്യത്ത് ജനാധിപത്യമൂല്യങ്ങളും ഭരണഘടനാപരമായ നടപടികളും മാനിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് വിദേശകാര്യമന്ത്രാലയവക്താവ് രവീഷ് കുമാര്‍ പ്രതികരിച്ചു. എന്നാല്‍ താന്‍ ന്യൂഡല്‍ഹിക്ക് എതിരല്ലെന്ന് രജപക്സെ പ്രസ്താവന നടത്തി ഇന്ത്യയെ ബോധ്യപ്പെടുത്താന്‍ അടുത്തിടെ ശ്രമിച്ചിരുന്നു. എന്നാല്‍ രജപക്സെയുടെ ചൈനാ പ്രേമവും ലങ്കന്‍ രാഷ്ട്രീയത്തില്‍ നടത്തുന്ന ചൈനയുടെ പ്രതികരണങ്ങളും ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് നെറ്റിചുളിക്കാന്‍ അവസരം നല്‍കുന്നതാണ്. എന്തായാലും ശ്രീലങ്കക്ക് നനംബര്‍ 7 ബുധനാഴ്ച്ച ഏറെ നിര്‍ണായകമാകും. ലങ്കന്‍ രാഷ്ട്രീയത്തിലെ വഴിത്തിരിവുകളെന്തന്നറിയാന്‍ ലോകരാഷ്ട്രങ്ങളും കാത്തിരിക്കുകയാണ്.

Tags

Post Your Comments

Related Articles


Back to top button
Close
Close