Latest NewsIndia

ഭാര്യയെ ഉപേഷിച്ച് പരസ്ത്രീ ബന്ധം പുലർത്തിയെന്ന ആരോപണം : മകനെ മാതാപിതാക്കള്‍ മർദിച്ച് കൊലപ്പെടുത്തി

ബീഹാർ : ഭാര്യയെ ഉപേഷിക്കുകയും പരസ്ത്രീ ബന്ധം പുലർത്തുകയും ചെയ്തുവെന്ന ആരോപണത്തിൽ മകനെ മാതാപിതാക്കള്‍ മർദിച്ച് കൊലപ്പെടുത്തി. ബീഹാറിലെ ഖാഗരിയ ജില്ലയിലെ മഹേഷ്കുന്ത് ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രി അർബിന്ദ് കുമാർ ചൗരസ്യയെന്ന ഇരുപത്തിയെട്ടുകാരനാണു കൊല്ലപ്പെട്ടത്. ഭാര്യയെ ഉപേഷിച്ച് പരസ്ത്രീ ബന്ധം പുലർത്തിയതിന്റെ പേരിൽ മാതാപിതാക്കൾ എന്നും അർബിന്ദുമായി വഴക്കിട്ടിരുന്നു. സംഭവ ദിവസം ഇതിന്റെ പേരിൽ മാതാപിതാക്കളും അർബിന്ദും തമ്മിൽ വഴക്കിടുകയും തര്‍ക്കം മൂത്തു ഇരുവരും ചേർന്ന് അർബിന്ദിനെ മർദ്ദിക്കുകയും ഇയാൾ തത്ക്ഷണം മരിക്കുകയായിരിക്കുന്നു.പോലീസ് മാതാപിതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഖാഗരിയ സർദാർ ആശുപത്രിയിലേക്ക് മാറ്റി

Tags

Related Articles

Post Your Comments


Back to top button
Close
Close