Latest NewsIndia

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മ​ക്ക​ള്‍ നീ​തി മ​യ്യം തയ്യാര്‍ : ​ ജന്‍മദിന മധുരത്തില്‍ പുതുകാല്‍വെയ്പ്പുമായി ഉലകനായകന്‍

ചെ​ന്നൈ: ഉലകനായകനെന്ന് വിശേഷിപ്പിക്കുന്ന കമലഹാസന്‍ തന്‍റെ 64 -ാം ജന്മദിനാഘോഷ വേളയിലാണ് ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ നടന്‍ പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നായ മ​ക്ക​ള്‍ നീ​തി മ​യ്യം തയ്യാറാണെന്ന് വ്യക്തമാക്കിയത്. ത​മി​ഴ്നാ​ട്ടി​ല്‍ 20 നി​യ​മ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാണ് ഉപ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്നത് സംശയകരമാണെങ്കിലും എ​പ്പോ​ള്‍ ന​ട​ത്തി​യാ​ലും നേ​രി​ടാ​ന്‍ പാ​ര്‍​ട്ടി സന്നദ്ധമാണെന്ന് നടന്‍ അറിയിച്ചു. ചെ​ന്നൈ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളെ കാണുകയായിരുന്നു അദ്ദേഹം.

വാഗ്ദാനങ്ങള്‍ ഒന്നും നല്‍കുന്നില്ലെന്നും എന്നാല്‍ ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുമെന്നും കമല്‍ അറിയിച്ചു. ത​മി​ഴ്നാ​ട്ടി​ലെ ഭ​ര​ണ​ക​ക്ഷി​യാ​യ അ​ണ്ണാ​ഡി​എം​കെ​യി​ല്‍ ടി.​ടി.​വി ദി​ന​ക​ര​നോ​ടൊ​പ്പം നി​ന്ന 18 എം​എ​ല്‍​എ​മാ​രെ സ്പീക്കര്‍ അ​യോ​ഗ്യ​രാ​ക്കി​യിരുന്നു. എം​എ​ല്‍​എ​മാ​രെ അ​യോ​ഗ്യ​രാ​ക്കി​യ 18 സീ​റ്റു​ക​ള്‍​ക്കു പു​റ​മേ മ​റ്റ് ര​ണ്ട് സീ​റ്റു​ക​ള്‍ കൂ​ടിയാണ് ഇപ്പോള്‍ ബാക്കി നില്‍ക്കുന്നത്. ത​മി​ഴ്നാ​ട്ടി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നുളള ചിത്രം തെളിഞ്ഞെങ്കിലും ഇതിനുളള കൃത്യമായ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Related Articles

Post Your Comments


Back to top button