Latest NewsNattuvartha

മദ്യപിക്കുന്നതിനിടെ വാക്കേറ്റം : യുവാവ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി

കൽപ്പറ്റ : മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കേറ്റത്തിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊലപ്പെടുത്തി. വൈകിട്ട് ആറരയോടെ കേണിച്ചിറ പൂതാടി ചെറുകുന്നിൽ തിരുവനന്തപുരം സ്വദേശിയും ടാപ്പിംഗ് തൊഴിലാളിയുമായ സന്തോഷ് (30) ആണ് മരിച്ചത്. ഒളിവില്‍പോയ സുഹൃത്ത് ചെറുകുന്ന് ചക്കിന്‍തൊടിയില്‍ രതീഷിനെ (25)പിടികൂടാനുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചു.

സുഹൃത്തുക്കളായ സന്തോഷും രതീഷും ഇടയ്ക്കിടെ ഒരുമിച്ചു മദ്യപിക്കുമായിരുന്നു. ജോലി ഉപേക്ഷിച്ച് സന്തോഷ് പോകുന്നതിനു മുൻപായി സന്തോഷ് വാടകയ്ക്കു താമസിക്കുന്ന കെട്ടിടത്തില്‍വച്ച് ഇരുവരും മദ്യപിച്ചു. ഇതിനിടൈ ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടാകുകയും രതീഷ് കത്തിയെടുത്തു സന്തോഷിനെ കുത്തുകയുമായിരുന്നുവെന്നു പൊലീസ് അറിയിച്ചു.

Tags

Post Your Comments

Related Articles


Close
Close