Latest NewsKerala

മദ്യലഹരിയില്‍ പിഞ്ച് കുഞ്ഞിനോട് കാട്ടിയത് കൊടും ക്രൂരത : പിതാവ് പിടിയിൽ

കോട്ടയം: മദ്യലഹരിയില്‍ പിഞ്ച് കുഞ്ഞിനെ മർദ്ദിച്ച അവശനാക്കിയ പിതാവ് പിടിയിൽ. തമിഴ്‌നാട് കന്യാകുമാരി കാട്ടുവിള കടയല്‍ ജസ്റ്റിന്‍ സോമനെ(40)യാണ് അറസ്റ്റ് ചെയ്‌തത്‌. കുട്ടിയെ മദ്യപാനിയായ പിതാവ് സ്ഥിരമായി മര്‍ദിച്ചിരുന്നെന്നു മാതാവ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

സ്ഥിരമായി മദ്യപിച്ചെത്തിയിരുന്ന ജസ്റ്റിന്‍ വടിയും ബെല്‍റ്റും അടക്കം ഉപയോഗിച്ച് കുട്ടിയെ ക്രൂരമായി മര്‍ദിച്ചിരുന്നു. കഴിഞ്ഞ ദിവസം രാവിലെ മാതാവ് വീട്ടുജോലിയ്ക്കായി പുറത്തു പോയി തിരികെ എത്തിയപ്പോൾ മര്‍ദനമേറ്റ് അവശയായി കട്ടിലില്‍ കിടന്നിരുന്ന കുട്ടിയെ കണ്ടു. ഉടൻ തന്നെ ഏറ്റുമാനൂര്‍ താലൂക്ക് ആശുപത്രിയില്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിവരം പുറത്തായതോടെ പിതാവ് ഒളിവില്‍ പോകുകയായിരുന്നു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം കേസെടുത്ത പോലീസ് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags

Post Your Comments


Back to top button
Close
Close