Latest NewsIndia

അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുലിനും അമ്മയ്‌ക്കും ആരുടേയും സത്യസന്ധതയെ അളക്കാനുള്ള അര്‍ഹതയില്ല; ആഞ്ഞടിച്ച്‌ മോദി

ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ രാഹുലിനും അമ്മയ്‌ക്കും ആരുടേയും സത്യസന്ധതയെ അളക്കാനുള്ള അര്‍ഹതയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുനിരോധനം പരാജയമാണെന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ ആരോപണത്തിന് ശക്തമായ ഭാഷയിലായിരുന്നു മോദിയുടെ മറുപടി. ഛത്തീസ്ഗഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ പരാമര്‍ശം. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യമെടുത്ത രാഹുലും അമ്മ സോണിയാ ഗാന്ധിയും നോട്ടുനിരോധന വിഷയത്തിലൂന്നി മോദിയെ നിരന്തരം വിമര്‍ശിച്ചിരുന്നു.

അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മയും മകനും ചേര്‍ന്ന് തനിക്ക് സത്യസന്ധതയ്‌ക്കുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ശ്രമത്തിലാണ്. നോട്ടുനിരോധനത്തിന്റെ ഗുണങ്ങളെന്താണെന്നും ഇക്കൂട്ടര്‍ ചോദിക്കുന്നു. നോട്ടുനിരോധനത്തിന്റെ ഫലമായാണ് തങ്ങള്‍ക്ക് ജാമ്യമെടുക്കേണ്ടി വന്നതെന്ന് ഇക്കൂട്ടര്‍ മറക്കുകയാണെന്നും മോദി പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close