Latest NewsGulf

18-ാം നിലയിൽ നിന്ന് വീണ് അറബ് പെൺകുട്ടി മരിച്ച സംഭവം ; പോലീസ് അന്വേഷണം ഊർജിതമാക്കി

ഷാർജ : 18-ാം നിലയിൽ നിന്ന് വീണ് 15 വയസ്സുകാരിയായ അറബ് പെൺകുട്ടി മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. ഷാർജയിലെ അൽ താവൂണിൽ തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം നടന്നത്.

വിവരം ലഭിച്ച ഉടൻ പോലീസ് സംഭവസ്ഥലത്ത് എത്തിയിരുന്നു. എന്നാൽ രക്തത്തിൽ കുളിച്ച് കിടക്കുന്ന പെൺകുട്ടിയെയാണ് പോലീസ് കണ്ടത്. മൃതദേഹം ഫോറൻസിക് ലാബോറട്ടറിയിലേക്ക് മാറ്റി. വീഴ്ചയുടെ കാരണം കണ്ടുപിടിക്കുന്നതിനായി പോലീസുകാർ അന്വേഷണം ഊർജിതമാക്കി.

സംഭവവുമായി ബന്ധപ്പെട്ട് അൽ ബുർഹിയ പോലീസ് ചോദ്യം ചെയ്യലിനായി പലരെയും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പെൺകുട്ടിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ഇട്ടതെന്നും കൂടാതെ ശരീരത്തിൽ പലയിടത്തും മുറിവുകളും തലയോട്ടിയിൽ പൊട്ടൽ സംഭവിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close