KeralaLatest News

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ യുവാവ് കിണറ്റില്‍ വീണ് മരിച്ചു

അജാനൂര്‍: മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന യുവാവ് കിണറ്റില്‍ വീണ് മരിച്ചു. രാവണീശ്വരം വടക്കേവളപ്പില്‍ സുജിത്ത് (38) ആണ് കിണറ്റില്‍ വീണ് മരിച്ചത്. വ്യാഴാഴ്ച രാത്രി രാവണേശ്വരം പാറത്തോടുള്ള ബന്ധുവിന്റെ ആള്‍മറയുള്ള കിണറ്റിന്റെ മുകളിലിരുന്ന് ഫോണ്‍ വിളിക്കുന്നതിനിടയിലാണ് സുജിത്ത് അബദ്ധത്തില്‍ കിണറ്റിലേക്ക് വീണത്. 35 അടി താഴ്ചയുള്ള കിണറ്റിലേക്കാണ് വീണത്.

സമയം ഏറെ വൈകിയിട്ടും വീട്ടിലെത്താത്ത സുജിത്തിനെ അന്വേഷിക്കുന്നതിനിടയിലാണ് കിണറിന്റെ പുറത്ത് ചെരിപ്പ് കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ കിണറിന്റെ പരിസരത്ത് ആരും ഇല്ലാതിരുന്നതിനാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. സുജിത്തിനെ തോയമ്മല്‍ ജില്ലാ ആശുപത്രിയിലേക്കെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

shortlink

Post Your Comments


Back to top button