Latest NewsKerala

കെ.പി ശശികലയ്ക്ക് ജാമ്യം

റാന്നി : ഇന്ന് പുലർച്ചെ ശബരിമലയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലയ്ക്ക് ജാമ്യം. തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. 5 മണിക്കൂർ തടഞ്ഞു നിർത്തിയതിന് ശേഷവും പിൻമാറാൻ തയ്യാറാകാതെ വന്നതോടെയാണ് ശശികലയെ അറസ്റ്റ് ചെയാൻ പോലീസ് തീരുമാനിച്ചത്. ഇതുവരെ ശശികലയ്ക്കെതിരായ കേസുകൾ മുഴുവൻ ഉൾപ്പെടുത്തിയ വിശദമായ റിപ്പോർട്ടാണ് പോലീസ് തിരുവല്ല മജിസ്ട്രേറ്റിന് സമർപ്പിച്ചത്. ശശികല വീണ്ടും സന്നിധാനത്തേയ്ക്ക് പോകുന്നത് ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കുമെന്ന് പൊലീസ് മജിസ്ട്രേറ്റിനെ അറിയിച്ചിരുന്നു.

നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്നും ആരോഗ്യം അനുവദിച്ചാൽ ശബരിമലയിലേക്ക് പോകുമെന്നും ജാമ്യം ലഭിച്ച ശേഷം ശശികല പ്രതികരിച്ചു

Tags

Post Your Comments


Back to top button
Close
Close