Kallanum Bhagavathiyum
Latest NewsIndia

“ഒരു മന്ത്രിയുടെ ചിന്ത ഇതാണെങ്കില്‍ നാട്ടിലെ പെണ്‍കുട്ടികളുടെ സുരക്ഷ​യ്ക്ക് എന്ത് കെട്ടുറപ്പാണുളളത്”: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കേജരിവാള്‍

ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രിക്കെതിരെ കടുത്ത സ്വരത്തില്‍ സംസാരിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഒരു മുഖ്യമന്ത്രിയുടെ ചിന്താഗതി ഇങ്ങനെയൊക്കെ ആണെങ്കില്‍ ആ നാട്ടിലെ പെണ്‍കുട്ടികളുടെ ഗതി എന്തായിരിക്കും എന്നാണ് കേജരിവാള്‍ ചോദിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി ബലാല്‍സംഘത്തെ ന്യായികരിച്ചെന്നാണ് കേജരിവാള്‍ ആരോപിച്ചിരിക്കുന്നത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പോയ്കഴിഞ്ഞ ദിനത്തില്‍ ഒരു റാലിയില്‍ സംസാരിക്കാവെയാണ് ബലാല്‍സംഘ വിഷയത്തെക്കുറിച്ച് സംസാരിച്ചത്. അദ്ദേഹം പറഞ്ഞത് ബലാല്‍സംഘ പരാതികള്‍ അടിസ്ഥാന രഹിതമാണെന്നാണ്.

പരിചയത്തിലായിരുന്ന ആളുകള്‍ തമ്മില്‍ പിണങ്ങുമ്പോഴോ വഴക്കിലാകുമ്പോഴോ ഒക്കെയാണ് സാധാരണ ഗതിയില്‍ ഇത്തരത്തില്‍ പരാതികള്‍ രജിസ്ട്രര്‍ ചെയ്യപ്പെടുന്നതെന്നാണ് ഖട്ടാര്‍ പരാമര്‍ശം നടത്തിയത്. ഈ പരാമര്‍ശത്തിനെതിരെയാണ് കേജരിവാള്‍ ആഞ്ഞടിച്ച് പ്രതികരിച്ചത്. മുഖ്യമന്ത്രിയുടെ ഈ സമീപനമാണ് ഹരിയാനയില്‍ പീഡനക്കേസുകളില്‍ നിന്ന് പ്രതികള്‍ രക്ഷപ്പെട്ട് പോകുന്നതെന്നും കേജരിവാള്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments


Back to top button