Latest NewsNewsIndia

ദില്ലി ചലോ മാർച്ച് : ഹരിയാനയിൽ കനത്ത സുരക്ഷ, ദേശീയപാതകളിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു

ഇന്ന് മുതൽ പതിമൂന്നാം തീയതി വരെ ഹരിയാനയിലെ 7 ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

ന്യൂഡൽഹി: ദില്ലി ചലോ മാർച്ചിനെ തുടർന്ന് ഹരിയാനയിൽ കനത്ത സുരക്ഷ. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗമാണ് ദില്ലി ചലോ മാർച്ച് പ്രഖ്യാപിച്ചിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് അതീവ സുരക്ഷാ വലയത്തിലാണ് ഹരിയാന. ഇന്ന് മുതലാണ് ഹരിയാനയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഇതിന് ആവശ്യമായ സജ്ജീകരണങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നെ ഹരിയാന ഭരണകൂടം ആരംഭിച്ചിരുന്നു. ദില്ലി ചലോ മാർച്ചിൽ ആയിരക്കണക്കിന് കർഷകർ അണിനിരന്നേക്കുമെന്നാണ് സൂചന.

ഇന്ന് മുതൽ പതിമൂന്നാം തീയതി വരെ ഹരിയാനയിലെ 7 ജില്ലകളിൽ ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ, ദേശീയപാതകളിലടക്കം ബാരിക്കേഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. നേരത്തെ കർഷകരുമായി കേന്ദ്രമന്ത്രിമാരുടെ വിവിധ ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ, ഇവ സമവായത്തിൽ എത്താത്തതോടെയാണ് കർഷകരുടെ മാർച്ച്. താങ്ങുവിലയടക്കമുളള വിഷയങ്ങൾ ഉയർത്തിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.

Also Read: മഞ്ഞളും സിന്ദൂരവും ഒരിക്കലും ശിവലിംഗത്തില്‍ അര്‍പ്പിയ്ക്കരുത്, കാരണം

shortlink

Related Articles

Post Your Comments

Related Articles


Back to top button