Latest NewsKerala

ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയ 150 പേര്‍ക്കെതിരെ കേസ്v

പമ്പ: ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് ഞായറാഴ്ച രാത്രി നാമജപ പ്രതിഷേധം നടത്തിയ കണ്ടാലറിയാവുന്ന 150 പേര്‍ക്കെതിരെയാണ് കേസെടുത്തു. പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എണറാകുളം സ്വദേശി രാകേഷിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ആര്‍എസ്എസ് നേതാവാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം തിങ്കളാഴ്ച പുലര്‍ച്ചെ കസ്റ്റഡിയില്‍ എടുത്ത 15 പേര്‍ ആട്ട ചിത്തിര വിശേഷ പൂജയ്ക്ക് ശബരിമലയില്‍ പ്രതിഷേധം സംഘടിപ്പിച്ചവരാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. 72 പേരെയാണ് രാത്രി പോലീസ് അറസ്റ്റു ചെയ്തിരിക്കുന്നത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ഇവരെ മണിയാര്‍ ക്യാമ്പില്‍ പ്രത്യേകം ചോദ്യം ചെയ്തു വരികയാണ്. സന്നിധാനത്തെ സംഭവം ആസൂത്രിത നീക്കമാണെന്നും പോലീസ് അറിയിച്ചു. അതേസമയം അറസ്റ്റ് അധികാരം ദുരുപയോഗപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് കൊടുക്കേണ്ട കാര്യം ബി.ജെ.പി പരിഗണിക്കുമെന്നും നിരോധനാജ്ഞ ശബരിമലയില്‍ അനാവശ്യമാണെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള.

shortlink

Related Articles

Post Your Comments


Back to top button