KeralaLatest News

VIDEO: എസ്.എന്‍.ഡി.പി ഓഫീസില്‍ ഗുണ്ടാ ആക്രമണം

ചെങ്ങന്നൂര്‍•ചെങ്ങന്നൂര്‍ താലൂക്ക് എസ്.എന്‍.ഡി.പി യൂണിയന്‍ ഓഫീസില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തില്‍ കണ്‍വീനര്‍ സുനിൽ വള്ളിയിലിന് മര്‍ദ്ദനമേറ്റു. കണിച്ചുകുളങ്ങരയില്‍ നിന്നെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ആരോപണം.

ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി ഓഫീസുമായി ബന്ധപ്പെട്ട മൈക്രോ ഫിനാന്‍സ് ഇടപാടില്‍ നേരത്തെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. നിലവിലെ ചെയര്‍മാന്‍ അനില്‍ പി ശ്രീരംഗത്തിനെതിരെ കണ്‍വീനര്‍ സുനിൽ വള്ളിയിലാണ് ആരോപണം ഉന്നയിച്ചിരുന്നത്.

ഇന്ന് വൈകുന്നേരത്തോടെ ഓഫീസിലേക്ക് ഇരച്ചുകയറി വന്ന ഒരു സംഘം സുനില്‍ വള്ളിയിലിനെയും അവിടെയുണ്ടായിരുന്ന സ്ത്രീകളെയും മര്‍ദ്ദിച്ച് ഓഫീസില്‍ നിന്നും ഇറക്കിവിട്ടു. തുടര്‍ന്ന് ഓഫീസ് മുഴുവന്‍ അടിച്ചു തകര്‍ത്ത ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ പൊളിച്ച് അതില്‍ സൂക്ഷിച്ചിരുന്ന രേഖകളും പണവും എടുത്ത് കൊണ്ടുപോകുകയും ചെയ്തു. 1,08,000 രൂപയോളം മോഷ്ടിച്ച് കൊണ്ടുപോയി എന്നാണ് ഓഫീസിലുണ്ടായിരുന്നവര്‍ പറയുന്നത്. അനില്‍ പി. ശ്രീരംഗത്തിന്റെയും എസ്.എന്‍.ഡി.പി ഭാരവാഹിയായ അനു സി സേനന്‍ എന്നിവരുടെയും ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് ഓഫീസിലുണ്ടായിരുന്നവര്‍ ആരോപിക്കുന്നു.

വീഡിയോ

https://youtu.be/NDX3g_ioxnc

shortlink

Post Your Comments


Back to top button