KeralaLatest NewsIndia

സർക്കാരിനെ സമ്മർദ്ദത്തിലാക്കി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ശബരിമലയിലേക്ക്

കൂടുതൽ കേന്ദ്ര മന്ത്രിമാർ ശബരിമല സന്ദർശിക്കാനെത്തുമെന്നാണ് റിപ്പോർട്ട്.

തിരുവനന്തപുരം: സർക്കാരിനെ സമ്മർദ്ദത്തിലാക്കി കൂടുതൽ കേന്ദ്രമന്ത്രിമാര്‍ ശബരിമലയില്‍ എത്തുന്നു. കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രണ്ടു ദിവസത്തിനകം ശബരിമലയിലെത്തും. ഇതിനു പിന്നാലെ കൂടുതൽ കേന്ദ്ര മന്ത്രിമാർ ശബരിമല സന്ദർശിക്കാനെത്തുമെന്നാണ് റിപ്പോർട്ട്.

കേന്ദ്രമന്ത്രിമാരുടെ വരവ് സംസ്ഥാന സര്‍ക്കാരിനും പൊലീസിനും തലവേദനയാകും. ഇതിനു പുറമെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെ കേരളത്തിലെത്തുമെന്ന് സൂചനയുണ്ട്. ഇന്നലെ കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണൻ ശബരിമലയിൽ എത്തിയതിനെ തുടർന്ന് ചില അനിഷ്ട സംഭവങ്ങൾ ഉണ്ടായത് കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

എസ് പി യതീഷ് ചന്ദ്രയുടെ ധാർഷ്ട്യം നിറഞ്ഞ പെരുമാറ്റത്തിന്റെ പേരിൽ തമിഴ് നാട് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം രൂക്ഷമായിരുന്നു. നാളെ ഇതിന്റെ പേരിൽ കന്യാകുമാരിയിൽ ബന്ദ് ആചരിക്കുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button