KeralaLatest News

പാനൂരിലെ പെണ്‍കുട്ടികളുടെ തിരോധാനം  ; നാട് ആശങ്കയില്‍

പാനൂര്‍ :  കണ്ണൂരിലെ പാനൂരില്‍ ലാബ്ടെക്നീഷ്യന്‍ വിദ്യാര്‍ത്ഥിനികളെ കാണാതായിട്ട് ദിവസങ്ങള്‍ പിന്നിടുന്നു. പെണ്‍കുട്ടികളെ കണ്ടെത്താത്തതിനാല്‍ നാട് ആശങ്കയിലാണ്. സയന, ദൃശ്യ എന്നീ 2 അയല്‍വാസികളായ പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്. പോലീസ് അയല്‍സംസ്ഥാനത്തേക്ക് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ യാതൊരു വിവരവുമില്ല. ചെറുപ്പകാലം മുതല്‍ ഇവര്‍ വലിയ സുഹൃത്ത് ബന്ധമായിരുന്നു. മണിക്കൂറുകള്‍ ഫോണില്‍ സംസാരിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

കാണാതായത് മുതല്‍ ഇരുവരുടേയും മൊബെെല്‍ ഫോണ്‍ സ്വിച്ച് ഒാഫ് ആണ് . 5 ദിവസങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടികളെ കാണാതായത്. ഒരു സ്വകാര്യ സ്ഥാപനത്തില്‍ ലാബ് ടെക്നീഷ്യന്‍ കോഴ്സിന് പഠിക്കുകയായിരുന്നു ഇവര്‍. പതിവു പോലെ തിങ്കളാഴ്ച ദിവസം കോളേജിലേക്ക് പോയ ഇരുവരും തിരികെ എത്തിയില്ല . തുടര്‍ന്ന് പരിഭ്രാന്തരായ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് ത്രീവ്ര അന്വേഷണം നടത്തിയെങ്കിലും യാതൊരു തുമ്പും കുട്ടികളെക്കുറിച്ച് ലഭിച്ചില്ല.

തുടര്‍ന്ന് അന്വസംസ്ഥാനങ്ങളിലേക്കും പെണ്‍കുട്ടികളെ തേടി പോലീസ് അന്വേഷണം നടത്തി. പക്ഷേ ഇരുവരെക്കുറിച്ചും യാതൊരുവിധ അറിവും ഇല്ല. പെണ്‍കുട്ടികള്‍ ഹെെസ് സ്കൂള്‍ തലം മുതല്‍ പരസ്പരം നല്ല സുഹൃത്ത് ബന്ധത്തിലായിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. കാണാതായി ഒരാഴ്ച പിന്നിടുമ്പോഴും പെണ്‍കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതിനപ്പുറം യാതൊരു തുമ്പും ലഭിച്ചില്ല എന്നത് നാട്ടുകാരെ ആശങ്കയില്‍ ആഴ്ത്തുകയാണ്.

shortlink

Related Articles

Post Your Comments


Back to top button