Latest NewsIndia

എ4 സൈസ് പേപ്പറിൽ ക്ഷണക്കത്തും, പങ്കെടുത്തവർക്കെല്ലാം ചായയും ബിസ്കറ്റും; ലളിതമായി മന്ത്രിപുത്രിയുടെ കല്യാണം

പങ്കെടുത്തവർക്കെല്ലാം ചായയും ബിസ്കറ്റും നൽകി 10 മിനിറ്റിൽ ലളിതമായ ചടങ്ങുകളുമായി മന്ത്രിപുത്രിയുടെ കല്യാണം. മന്ത്രി ഇ.ചന്ദ്രശേഖരന്റെ മകളുടെ വിവാഹമാണ് ടൗൺഹാളിൽ വെച്ച് ആർഭാടരഹിതമായി നടന്നത്. മന്ത്രിയുടെ മകൾ നീലി ചന്ദ്രന്റെയും കാസർകോട് ടൗൺ സർവീസ് സഹകരണബാങ്ക് റിട്ട. മാനേജർ കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ പി.കുഞ്ഞികൃഷ്ണൻ നായരുടെ മകൻ പി.വിഷ്ണുവിന്റെയും വിവാഹമാണ് നിറഞ്ഞുകവിഞ്ഞ സദസിന്റെ മുന്നിൽ ലളിതമായി നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ സദസ്സിന്റെ മുൻനിരയിൽ ഉപവിഷ്ടനായതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.

മുഖ്യമന്ത്രിയുൾപെടെ 17 മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ , എംപി, എംഎൽഎമാർ എന്നിങ്ങനെ വലിയ രാഷ്ട്രീയ സദസ്സ് തന്നെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. എ4 സൈസ് പേപ്പറിൽ അച്ചടിച്ച ലളിതമായ വിവാഹ ക്ഷണക്കത്ത് നേരത്തേ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button