Latest NewsIndia

രാ​ജ്യ​ത്തി​ന്‍റെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് ശ​രി​യാ​ണോ​? കോൺഗ്രസിനെതിരെ വിമർശനവുമായി പ്രധാനമന്ത്രി

ന്യൂ​ഡ​ല്‍​ഹി: അ​യോ​ധ്യ​വി​ഷ​യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​നെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അ​യോ​ധ്യ​യി​ല്‍ നീ​തി​നി​ര്‍​വ​ഹി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ജ​ഡ്ജി​മാ​രെ കോ​ണ്‍​ഗ്ര​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് രാ​ജ​സ്ഥാ​നി​ലെ ആ​ള്‍​വാ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കവെ അദ്ദേഹം വ്യക്തമാക്കി. അ​യോ​ധ്യ​ക്കേ​സി​ല്‍ വി​ചാ​ര​ണ നടക്കുമ്പോഴാണ് 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പിന് മുൻപ് കേസിൽ പരിഹാരം കാണണമെന്ന് കോ​ണ്‍​ഗ്ര​സ് രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ള്‍ ആവശ്യപ്പെടുന്നത്. രാ​ജ്യ​ത്തി​ന്‍റെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യെ രാ​ഷ്ട്രീ​യ​ത്തി​ലേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് ശ​രി​യാ​ണോ​. അ​യോ​ധ്യ​പോ​ലു​ള്ള വൈ​കാ​രി​ക വി​ഷ​യ​ത്തി​ല്‍ നീ​തി​ന​ട​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന സു​പ്രീം കോ​ട​തി ജ​ഡ്ജി​മാ​രെ ചി​ല കോ​ണ്‍​ഗ്ര​സ് അ​ഭി​ഭാ​ഷ​ക​ര്‍ ഇം​പീ​ച്ച്‌മെ​ന്‍റു​കാ​ട്ടി ഭ​യ​പ്പെ​ടു​ത്താനാണ് ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close