KeralaLatest News

കാണിവഞ്ചിയില്‍ വീഴുന്നത് ശരണം പതിച്ച നോട്ടുകള്‍; പ്രതിഷേധത്തിന് പുതിയ മുഖം

ശബരിമല: ശബരിമല യുവതീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്ക് സന്നിധാനം സാക്ഷിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ വ്യത്യസ്തമായൊരു പ്രതിഷേധമാണ് നടക്കുന്നത്. കാണിവഞ്ചിയില്‍ 50 രൂപയുടെ പ്ലാസ്റ്റിക് നോട്ടുകളാണ് ഇടുന്നത്. നീലനിറത്തിലുള്ള 50 രൂപയുടെ നോട്ടില്‍ അയ്യപ്പന്റെ ചിത്രം പതിക്കുകയും സ്വാമിയേ ശരണമയ്യപ്പാ എന്ന് എഴുതുകയും ചെയ്തിട്ടുണ്ട്.
യുവതീപ്രവേശനത്തില്‍ എതിര്‍പ്പുള്ള ഒരു സംഘം ആളുകളാണ് ഇതര സംസ്ഥാനത്തു നിന്നെത്തുന്ന ഭക്തര്‍ക്ക് ഇത്തരം നോട്ടുകള്‍ വിതരണം ചെയ്യുന്നതെന്നാണ് പോലീസിനു കിട്ടിയ പ്രാഥമിക വിവരം. യഥാര്‍ത്ഥ നോട്ടുകള്‍ കാണിവഞ്ചിയില്‍ ഇടേണ്ടതില്ലെന്നും പകരം ഇത്തരം നോട്ടുകള്‍ ഇട്ടാല്‍ മതിയെന്നുമാണ് ഈ സംഘം തീര്‍ത്ഥാടകര്‍ക്ക് നല്‍കുന്ന നിര്‍ദേശം

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button