Latest NewsIndia

ആക്രമിക്കാനാണ് ഭാവമെങ്കില്‍ ചെറുത്ത് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് വളരെ വലിയ സൈന്യമുണ്ട്; പാകിസ്ഥാനെതിരെ അമരീന്ദര്‍ സിംഗ്

ന്യൂഡൽഹി: ആക്രമണ അന്തരീക്ഷം സൃഷ്ടിക്കാനാണ് ഭാവമെങ്കില്‍ ചെറുത്ത് നില്‍ക്കാന്‍ ഞങ്ങള്‍ക്ക് വളരെ വലിയ സൈന്യമുണ്ടെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. പാകിസ്ഥാന്റെ ഭാഗത്ത് നിന്നുള്ള തുടര്‍ച്ചയായ സൈനിക ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമൃത്‌സറിലും പഠാന്‍കോട്ടും പാകിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങള്‍ ഭീരുത്വത്തിന് ഉദാഹരണമാണ്. വെടിനിര്‍ത്തല്‍ ലംഘിച്ച് സൈനികരെയും ജനങ്ങളെയും കൊലപ്പെടുത്തുന്ന നയം ശരിയല്ല. ഇത്തരം ആക്രമണങ്ങള്‍ക്ക് ഏത് സൈന്യമാണ് പരിശീലനം നല്‍കുന്നതെന്നും അമരീന്ദര്‍ സിംഗ് വ്യക്തമാക്കി. അതേസമയം പാകിസ്ഥാനിലെ സിഖ് തീര്‍ത്ഥാടന കേന്ദ്രത്തിലേക്കുള്ള യാത്രാ ഇടനാഴിയുടെ തറക്കല്ലിടല്‍ ചടങ്ങിലേക്കുള്ള ക്ഷണം അദ്ദേഹം നിരസിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button