Latest NewsCricket

ഒന്നാം സ്ഥാനം കൈവിടാതെ വിരാട് കോഹ്‌ലി

ദുബായ് : ടെസ്റ്റ് ബാറ്റിംഗ് ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം കൈവിടാതെ ഇന്ത്യൻ താരം വിരാട് കോഹ്‌ലി. 935 റേറ്റിംഗ് പോയിന്റ് നേടിയാണ് ഒന്നാം സ്ഥാനം ഇന്ത്യൻ നായകൻ ഭദ്രമാക്കിയത്. മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് 910 റേറ്റിംഗ് പോയിന്റുമായി രണ്ടാം സ്ഥാനത്തുള്ളത്. ചേതേശ്വര്‍ പൂജാര ആറാം സ്ഥാനം സ്വന്തമാക്കി ആദ്യ പത്തിൽ ഇടംനേടി. 19-ാം സ്ഥാനത്താണ് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ.

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങിൽ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദാണ് ഒന്നാമൻ. ഇംഗ്ലണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്സസണ്‍ രണ്ടാം സ്വന്തമാക്കി. അഞ്ചാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജയും ഏഴാം സ്ഥാനത്തുള്ള രവിചന്ദ്ര അശ്വിനുമാണ് ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ .

shortlink

Related Articles

Post Your Comments


Back to top button