
പാലക്കാട്: പാസഞ്ചര്‍ ട്രെയിനുകള്‍ മെമു (മെയിന്‍ ലൈന്‍ ഇലക്ട്രിക്കല്‍ മള്‍ട്ടിപ്പിള്‍ യൂണിറ്റ്) വിലേക്ക് മാറുന്നു. സംസ്ഥാനത്തിലെ മുഴുവന്‍ പാസഞ്ചറുകളും മെമു സംവിധാനത്തിലേക്ക് മാറുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി 20 പുതിയ മെമു കാര്‍ യൂണിറ്റുകള്‍ അനുവദിക്കണമെന്ന റെയില്‍വെ ബോര്‍ഡിനോട് ദക്ഷിണ റെയില്‍വേ ആവശ്യപ്പെട്ടു. തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളില്‍ ഇപ്പോള്‍ ഓടുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ മെമുവിലേക്ക് മാറും. ‘വൈകിയോട്ടം’ ഏതാനും മാസത്തിനകം പൂര്‍ണമായും ഒഴിവാക്കാനാകുമെന്നാണ് റെയില്‍വേയുടെ കണക്കു കൂട്ടല്‍.
അതേസമയം വൈദ്യുതീകരണം പൂര്‍ത്തിയായ ഷൊര്‍ണൂര്‍- കോഴിക്കോട് ലൈനില്‍ 2 പുതിയ മെമു സര്‍വീസുകള്‍ ആരംഭിക്കാനും നിര്‍ദേശമുണ്ട്. മറ്റു ലൈനുകളില്‍ പരമാവധി ശേഷിയിലെത്തിയതിനാല്‍ പുതിയ മെമു ട്രെയിനുകള്‍ ആരംഭിക്കാന്‍ സാധ്യതയില്ല. ഇതേ കാരണം കൊണ്ടുതന്നെ പ്രതിദിന എക്‌സ്പ്രസ് ട്രെയിനുകളും ഉടന്‍ ആരംഭിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് റെയില്‍വേ. നിലവില്‍ പാസഞ്ചര്‍ കോച്ചുകള്‍ നിര്‍മിക്കുന്നില്ല. വലിയ പന്ത്രണ്ട് കോച്ച് യൂണിറ്റുകളാകും മെമുവിലുണ്ടാവുക. അതേസമയം, പുതിയ സര്‍വീസുകള്‍ക്ക് 8 കോച്ചുള്ള യൂണിറ്റുകളാണ്.
Post Your Comments