Latest NewsTechnology

പുതിയ ഫീച്ചറുമായി യാഹു മെയിൽ

സ്പാം മെയിലുകളില്‍ നിന്നും രക്ഷനേടാൻ പുതിയ ഫീച്ചറുമായി യാഹു മെയിൽ. റിമൈന്‍ഡേഴ്‌സ്, അണ്‍സബ്‌സ്‌ക്രൈബ് എന്നിങ്ങനെ രണ്ട് ഫീച്ചറുകളാണ് യാഹു മെയിൽ ആന്‍ഡ്രോയിഡ്, ഐഒഎസ് വേര്‍ഷനിൽ ആപ്പ് പുതുതായി അവതരിപ്പിച്ചത്.

ആവശ്യമില്ലാത്ത ജങ്ക് മെസേജുകള്‍ ലഭിക്കാതിരിക്കാൻ അണ്‍സബ്‌സ്‌ക്രൈബ് ഫീച്ചര്‍ ഉപയോഗിക്കാം. റിവേഴ്‌സ് അണ്‍സബ്‌സ്‌ക്രൈബ് ആക്ഷന്‍ എന്ന ഓപ്ഷനും ഇതോടൊപ്പം നൽകുന്നു. ഇമെയിലിന്റെ പ്രാധാന്യം അനുസരിച്ച് റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യാം.മാനേജ് റിമൈന്‍ഡേഴ്‌സ് ഓപ്ഷനിലൂടെ എഡിറ്റ് ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും സാധിക്കുന്നു. പുതിയ അപ്‌ഡേഷനിലൂടെ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും

Tags

Related Articles

Post Your Comments


Back to top button
Close
Close