Latest NewsNewsTechnology

ഐഒഎസ് ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത! ചാറ്റ്ജിപിടിയുടെ ആപ്പ് എത്തി, സൗജന്യമായി ഉപയോഗിക്കാൻ അവസരം

ഉപഭോക്താക്കളെ ഒന്നടങ്കം ഞെട്ടിച്ചാണ് ഓപ്പൺ എഐ ആപ്പ് പുറത്തിറക്കിയത്

ഐഒഎസ് ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഓപ്പൺ എഐ. റിപ്പോർട്ടുകൾ പ്രകാരം, ചാറ്റ്ജിപിടിയുടെ ഐഒഎസ് ആപ്പാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഐഫോണിലും ഐപാഡിലും പ്രവർത്തിക്കുന്ന ഈ ആപ്ലിക്കേഷൻ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും സൗജന്യമായി ഡൗൺലോഡ് ചെയ്യാവുന്നതാണ്. ആദ്യ ഘട്ടത്തിൽ യുഎസിലെ ഉപഭോക്താക്കൾക്കാണ് ചാറ്റ്ജിപിടിയുടെ ഐഒഎസ് ആപ്പ് ഉപയോഗിക്കാൻ അവസരം. പിന്നീട് ഘട്ടം ഘട്ടമായി മറ്റ് രാജ്യങ്ങളിലേക്കും ആപ്പ് എത്തിക്കുന്നതാണ്.

ഉപഭോക്താക്കളെ ഒന്നടങ്കം ഞെട്ടിച്ചാണ് ഓപ്പൺ എഐ ആപ്പ് പുറത്തിറക്കിയത്. ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ പദ്ധതിയുണ്ടെന്ന് ഓപ്പൺ എഐ യാതൊരുവിധ സൂചനയും നൽകിയിരുന്നില്ല. ഉപഭോക്താക്കൾക്ക് ആപ്പിന്റെ വിവിധ ഫീച്ചറുകൾ സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്നതാണ്. അതേസമയം, ഐഒഎസ് ആപ്പ് പുറത്തിറക്കിയതിനാൽ അധികം വൈകാതെ തന്നെ ആൻഡ്രോയ്ഡ് ആപ്പും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.

Also Read: മുസ്ലീം യുവാവുമായി ബിജെപി നേതാവിന്റെ മകളുടെ വിവാഹം നടക്കില്ല: കാരണം വ്യക്തമാക്കി ബിജെപി നേതാവ്

2022 നവംബറിലാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടായ ചാറ്റ്ജിപിടിയെ ഓപ്പൺ എഐ അവതരിപ്പിക്കുന്നത്. ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ തോതിൽ ജനപ്രീതി നേടാൻ ചാറ്റ്ജിപിടിക്ക് സാധിച്ചിരുന്നു. ഇതിനെ തുടർന്ന് ഈ വർഷം ഫെബ്രുവരിയാണ് കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്ന ചാറ്റ്ജിപിടി പ്ലസ് എന്ന സബ്സ്ക്രിപ്ഷൻ സേവനം ഓപ്പൺ എഐ  അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button