KeralaJobs & VacanciesLatest News

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരനിയമനം

പത്തനംതിട്ട: പെരുനാട്, വടശേരിക്കര, ചിറ്റാര്‍, സീതത്തോട് പഞ്ചായത്തുകളിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ സ്ഥിരനിയമനത്തിന് അതത് പഞ്ചായത്തുകളിലെ സ്ഥിരം താമസക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

യോഗ്യത: പട്ടികജാതി വിഭാഗങ്ങളില്‍ എസ്എസ്എല്‍സി തോറ്റവര്‍ക്കും പട്ടികവര്‍ഗ വിഭാഗങ്ങളില്‍ എട്ടാം ക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം.എസ്.എസ്.എല്‍.സി/തത്തുല്ല്യ പരീക്ഷ പാസായവര്‍ക്ക് വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്എസ്എല്‍സി/തത്തുല്യ പരീക്ഷ പാസാകാന്‍ പാടില്ല. എഴുത്തും വായനയും അറിഞ്ഞിരിക്കണം.

പ്രായപരിധി 18 മുതല്‍ 46 വരെ. അപേക്ഷാ ഫോറം പെരുനാട് ഐസിഡിഎസ് ഓഫീസില്‍ ലഭിക്കും.അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഡിസംബര്‍ 15.

Related Articles

Post Your Comments


Back to top button