Latest NewsIndia

ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു: 30 പേര്‍ ആശുപത്രിയില്‍, 22 പേരുടെ നില ഗുരുതരം

അഗര്‍ത്തല: ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് 30 പേര്‍ക്ക് പരിക്ക്.  ഇതില്‍ ഇവരുടെ നില ഗുരുതരമായ് തുടരുകയാണ്. ത്രിപുരയിലെ ധാലയിലെ ഗണ്ടചന്ദ്ര അമര്‍പുര്‍ റോഡിലായിരുന്നു അപകടം. ചൊവ്വാഴ്ചയാണ് അപകടം നടന്നത്.  ബസിലുള്ള യാത്രക്കാരെ പ്രദേശവാസികളും പോലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമര്‍ ദേവ് സന്ദര്‍ശിച്ചു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം നേടാനായി പ്രാര്‍ഥിക്കുന്നുവെന്നും, അപകടത്തിന്റെ കാരണം അ്‌ന്വേഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button