Latest NewsIndia

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന ലോക്സഭാംഗം അന്തരിച്ചു

പാറ്റ്ന:  കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന ലോക്സഭാംഗം മൗലാന അസ്റര്‍-ഉള്‍-ഹഖ് ഖാസിമി (76) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ബിഹാറിലെ കിഷന്‍ഗഞ്ചില്‍ നിന്നുള്ള എംപിയാണ് ഇദ്ദേഹം. പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും ബിഹാറില്‍ നിന്നുള്ള കോണ്‍ഗ്രസിന്‍റെ ന്യൂനപക്ഷ മുഖവുമായിരുന്നു മൗലാന ഖാസിമി. അഞ്ച് തവണ പരാജയപ്പെട്ട ഇദ്ദേഹം 2009 ല്‍ കിഷന്‍ഗഞ്ചില്‍ നിന്നാണ് ആദ്യമായി വിജയിക്കുന്നത്. മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡില്‍ അംഗമായിരുന്നു അദ്ദേഹം.

Tags

Post Your Comments

Related Articles


Close
Close