Latest NewsInternationalWeird

സ്കൂളില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി സെക്സ്: 24 കാരിയായ അധ്യാപിക പിടിയില്‍

അലബാമ•ഹൈസ്കൂള്‍ സ്കൂള്‍ ക്യാംപസില്‍ വച്ച് വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സ്പാനിഷ്‌ അധ്യാപിക പിടിയില്‍. അലബാമയിലെ മോണ്ട്ഗോമെറിയിലുള്ള സിഡ്നി ലാനിയര്‍ സീനിയര്‍ ഹൈസ്കൂളിലെ മുന്‍ അധ്യാപികയായ നടാഷ പട്രോന്‍സ്കിയാണ് വിദ്യാര്‍ത്ഥി സ്കൂള്‍ ക്യാംപസില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണം നേരിടുന്നത്.

നവംബര്‍ 8 ന് ഉച്ചകഴിഞ്ഞായിരുന്നു സംഭവം. മേല്‍പ്പറഞ്ഞ സമയത്ത് സ്കൂളില്‍ വച്ച് അധ്യാപികയുമായി ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടതായി ഇരയായ വിദ്യാര്‍ത്ഥി മൊഴി നല്‍കിയതായി സത്യവാങ്മൂലം പറയുന്നു.


19 വയസില്‍ താഴെയുള്ള കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന ആരോപണത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ 20 വര്‍ഷം വരെ ജയില്‍ശിക്ഷയാണ് നടാഷയെ കാത്തിരിക്കുന്നത്. വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നാല് ദിവസത്തിന് ശേഷം, നവംബര്‍ 20 ന് അധ്യാപിക സ്കൂളില്‍ നിന്നും രാജിവച്ചിരുന്നു.

രാജിവയ്ക്കുന്നതിന് മൂന്ന് മാസം മുന്‍പാണ്‌ നടാഷ മോണ്ട്ഗോമെറി പബ്ലിക് സ്കൂളില്‍ ജോലിക്ക് ചേര്‍ന്നത്. ഇപ്പോള്‍ ബോണ്ടിന്മേല്‍ ജാമ്യത്തിലുള്ള നടാഷ ഡിസംബര്‍ 14 ന് കോടതിയില്‍ ഹാജരാകണം.

നാടഷയ്ക്കെതിരായ ആരോപണം തന്നെ ഞെട്ടിച്ചുകളഞ്ഞതായി ജില്ലാ സുപ്രണ്ട് ആന്‍ റോയ് മൂറെ പറഞ്ഞു.

വിഷയത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാന്‍ നിയമ നിര്‍വഹണ സംവിധാനത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്നതായി അവര്‍ പ്രസ്ഥാനയില്‍ പറഞ്ഞു. കുട്ടികളുടെ സുരക്ഷ അപകടത്തിലക്കുന്ന കാര്യത്തില്‍ ആര് കുറ്റക്കാരെന്ന് കണ്ടെത്തിയാലും അവര്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ നല്‍കണമെന്നും അവര്‍ പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close