Latest NewsKerala

കൊച്ചി മെട്രോ ഉദ്ഘാടന നാടകം തന്നെ കണ്ണൂർ വിമാനത്താവളത്തിലും നടന്നു; അഡ്വ. ജയശങ്കർ

കൊച്ചി മെട്രോ ഉദ്ഘാടന നാടകം തന്നെ കണ്ണൂർ വിമാനത്താവളത്തിലും നടന്നുവെന്ന് അഡ്വ. ജയശങ്കർ. ഫേസ്ബുക്ക്പോസ്റ്റിലെ പ്രധാനഭാഗങ്ങൾ, കണ്ണൂർ വിമാനത്താവളത്തിൻ്റെ ഉദ്ഘാടനചടങ്ങിൽ മുഖ്യശില്പിയായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്ഷണിച്ചില്ല. യുഡിഎഫ് ഭരണകാലത്ത് പണി വൈകിച്ചു എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. സിപിഎം സൈബർ സഖാക്കൾ ഉമ്മൻചാണ്ടിയെ അവഹേളിക്കുന്ന പോസ്റ്റുകളും ട്രോളുകളുമായി ആഞ്ഞടിച്ചു. അങ്ങനെ ഉദ്ഘാടനവും കഴിഞ്ഞ് ആദ്യ വിമാനത്തിൽ തന്നെ മുഖ്യനും സഹമന്ത്രിമാരും പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും തിരുവനന്തപുരത്തേക്കു പറന്നു.

ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം

കണ്ണൂർ വിമാനത്താവളം യാഥാർത്ഥ്യമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കേന്ദ്രമന്ത്രി സുരേഷ് പ്രഭു മുഖ്യാതിഥിയായി പങ്കെടുത്തു.

കണ്ണൂർ വിമാനത്താവളത്തിൻ്റെ മുഖ്യശില്പിയായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഉദ്ഘാടന ചടങ്ങിലേക്കു ക്ഷണിച്ചില്ല. യുഡിഎഫ് ഭരണകാലത്ത് പണി വൈകിച്ചു എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. സിപിഎം സൈബർ സഖാക്കൾ ഉമ്മൻചാണ്ടിയെ അവഹേളിക്കുന്ന പോസ്റ്റുകളും ട്രോളുകളുമായി ആഞ്ഞടിച്ചു.

ഉദ്ഘാടനം കഴിഞ്ഞു മുഖ്യനും സഹമന്ത്രിമാരും പാർട്ടി നേതാക്കളും കുടുംബാംഗങ്ങളും ആദ്യ വിമാനത്തിൽ തിരുവനന്തപുരത്തേക്കു പറന്നു. ടിക്കറ്റ് സ്പോൺസർ ചെയ്തത് സർക്കാർ സ്ഥാപനം.

കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിലും ഇതേ നാടകമാണ് അരങ്ങേറിയത്. ‘സുഖിക്കാനും മരുങ്ങാനും മാളോര്; പാടുപെടാനും ഉറക്കൊളക്കാനും മക്കാരാക്ക.’

shortlink

Related Articles

Post Your Comments


Back to top button