Latest NewsKerala

തൃ​ശൂ​രി​ല്‍ 3 പേ​ര്‍​ക്ക് കു​ഷ്ഠ​രോ​ഗം സ്ഥിരീകരിച്ചു

തൃ​ശൂ​ര്‍:  ജി​ല്ല​യി​ല്‍ കു​ഷ്ഠ​രോ​ഗി​ക​ളെ ക​ണ്ടെ​ത്താ​നു​ള്ള സ​ര്‍​വേ​യില്‍ 3 പേ​ര്‍​ക്ക് കു​ഷ്ഠ​രോ​ഗം സ്ഥി​രീ​ക​രി​ച്ചതായി റിപ്പോര്‍ട്ടുകള്‍. 500 ഒാളം പേരെ പരിശോധനക്ക് വി​ധേ​യ​രാ​ക്കി​യിരുന്നു. പ​ന്ത്ര​ണ്ടു​വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​ക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ശ​രീ​ര​ത്തി​ല്‍ ക​ണ്ട പാ​ടു​ക​ള്‍ പ​രി​ശോ​ധി​ച്ച​തിനെ തുടര്‍ന്ന് കുഷ്ഠ രോഗത്തിന്‍റെ ആദ്യഘട്ടമാണെന്ന് കണ്ടെത്തി.

ചി​കി​ത്സ ആ​രം​ഭി​ച്ചിട്ടുണ്ട്. രോ​ഗം പൂ​ര്‍​ണ​മാ​യും ഭേ​ദ​മാ​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. എ​ട്ടു ജി​ല്ല​ക​ളി​ല്‍ കു​ഷ്ഠ​രോ​ഗം പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു കു​ഷ്ഠ​രോ​ഗ നി​ര്‍​മാ​ര്‍​ജ​ന യ​ജ്ഞം ന​ട​ത്തു​ന്ന​ത്. തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കാ​സ​ര്‍​കോ​ഡ്, ക​ണ്ണൂ​ര്‍, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ​ര്‍​വേ. ​

Tags

Related Articles

Post Your Comments


Back to top button
Close
Close