KeralaLatest News

ഐ.എസില്‍ ചേരാന്‍ 10 പേര്‍കൂടി കണ്ണൂരില്‍ നിന്നും നാടുവിട്ടു

കണ്ണൂര്‍: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്)ല്‍ ചേരാന്‍ കണ്ണൂരില്‍ നിന്ന് പത്ത് പേര്‍കൂടി നാടുവിട്ടു. അഴീക്കോട് പൂതപ്പാറയിലെ രണ്ടു കുടുംബങ്ങളും സിറ്റി കുറുവയിലെ ഒരാളുമാണ് പോയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ സിറിയയിലോ അഫ്ഗാനിസ്താനിലോ ഉള്ള ഐ.എസ് കേന്ദ്രത്തിലേക്ക് പോയെന്നാണ് പ്രാഥമിക നിഗമനം.

പൂതപ്പാറയിലെ കെ.സജ്ജാദ്, ഭാര്യ ഷാഹിന, രണ്ട് മക്കള്‍, പൂതപ്പാറയിലെ തന്നെ അന്‍വര്‍, ഭാര്യ അഫ്‌സീല, മൂന്നുമക്കള്‍, കുറുവയിലെ ടി.പി നിസാം എന്നിവരാണ് നാടുവിട്ടത്. നവംബര്‍ 20നാണ് ഇവര്‍ കണ്ണൂരില്‍ നിന്നും പോയത്. മൈസൂരിലേക്കെന്നും പറഞ്ഞാണ് ഇവര്‍ പോയത്. എന്നാല്‍ ഇത്ര ദിവസം കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ യു.എ.യില്‍ എത്തിയിരുന്നെന്നും അവിടെ നിന്നും മുങ്ങിയെന്നും വിവരം കിട്ടിയത്.

അതേസമയം സിറിയയിലെ ഐ.എസ് കേന്ദ്രങ്ങള്‍ എല്ലാം തകര്‍ന്നതിനാല്‍ അഫ്ഗാനിസ്താനിലെ ഏതോ കേന്ദ്രത്തില്‍ ഇവര്‍ എത്തിയിട്ടുണ്ടാവുമെന്ന് പോലീസ് കരുതുന്നത്. ഡി.വൈ.എസ്.പി സദാനന്ദന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button