KeralaLatest NewsIndia

ബി ജെ പി സമരപ്പന്തലിൽ ആത്മഹത്യാ ശ്രമം : യുവാവ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ ഉള്ള ബി ജെ പിയുടെ നിരാഹാര സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യാ ശ്രമം. മുട്ടട അഞ്ചുവയല്‍ സ്വദേശി വേണുഗോപാലന്‍ നായര്‍ ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് . ഇയാൾ സമരപ്പന്തലിലേക്ക് ഓടികയറുകയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച്‌ ആത്മഹത്യാ ശ്രമം നടത്തുകയും ചെയ്യുകയായിരുന്നു.

ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പോലീസിന്‍റെയും പ്രവര്‍ത്തകരുടെയും ഊര്‍ജിതമായ ഇടപെടല്‍ കാരണമാണ് കൂടുതൽ അപകടം ഒഴിവായത് എന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം . ടി രമേശ് വ്യക്തമാക്കി. എന്താണ് ആത്മഹത്യ ശ്രമത്തിന് പിന്നിലുള്ള കാരണമെന്ന് വ്യക്തമല്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button