Latest NewsKerala

സെക്രട്ടേറിയേറ്റിനു മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു. മുട്ടട സ്വദേശി വേണുഗോപാലൻ നായരാണ് മരിച്ചത്. ന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ബി ജെ പി നേതാവ് സി കെ പത്മനാഭൻ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിലേക്ക് ഓടിക്കയറിയ വേണുഗോപാലന്‍ ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തി. പ്രവർത്തകരും പോലീസും സമയോചിതമായ ഇടപെട്ടതിനാൽ വൻദുരന്തം ഒഴിവായി. ഗുരുതരമായി പൊള്ളലേറ്റ വേണുഗോപാലനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close