Latest NewsIndiaSpirituality

പുതുവർഷത്തിലെ ശനിയുടെ മാറ്റം ഓരോ രാശിപ്രകാരവും വരുത്തുന്ന ഫലം

ഓരോ രാശിയേയും ശനിയുടെ സ്ഥാന മാറ്റം ഏതെല്ലാം രീതിയില്‍ ബാധിയ്ക്കുന്നുവെന്നറിയാം.

പൊതുവേ ദോഷം ചെയ്യുന്ന ഗ്രഹങ്ങളില്‍ ഒന്നാണ് ശനിയെന്നു പറയാം. എന്നാല്‍ ശനി ചിലപ്പോഴെങ്കിലും നല്ല ഫലവും നല്‍കാറുണ്ട്. 2019ല്‍ ശനിയുടെ സ്ഥാനവും മാറുന്നുണ്ട്. ഇതനുസരിച്ച് ഓരോ രാശികള്‍ക്കും ഓരോ ഫലമാണ് പറയുന്നത്.2019ല്‍ ഓരോ രാശിയേയും ശനിയുടെ സ്ഥാന മാറ്റം ഏതെല്ലാം രീതിയില്‍ ബാധിയ്ക്കുന്നുവെന്നറിയാം.

ഏരീസ് (മേട രാശി)
ഏരീസ് അഥവാ മേട രാശിയ്ക്ക് ശനി 10, 11 ഭാവങ്ങളില്‍ വരുന്നതു കൊണ്ട് തന്നെ നല്ല ഫലമല്ല കാണുന്നത്. വരവു കുറയ്ക്കുകയും ചെലവു വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു. കഠിനാധ്വാനമേ ഫലം നല്‍കൂ. പൊസറ്റീവായി ചിന്തിയ്ക്കുക, അനാവശ്യ സംസാരം കുറയ്ക്കുക.

ടോറസ് ( ഇടവ രാശി)

ടോറസ് അഥവാ ഇടവ രാശിയ്ക്ക് ശനി9, 10 ഭാവത്തില്‍ വരുന്നു. ഇതു കൊണ്ടു തന്നെ ധനസ്ഥിതിയിലും ബിസിനസിലും വെല്ലുവിളികലുണ്ടാകും. പുതിയ നിക്ഷേപങ്ങള്‍ ബുദ്ധിയല്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിലും ശ്രദ്ധ വേണം. മററുളളവരുമായുളള വഴക്കുകള്‍ ഒഴിവാക്കുക. ജീവിതവും ജോലിയുമായി ബാലന്‍സ് വേണം. ജുണ്‍-ഒക്ടോബര്‍ വരെയുളള സമയം ജോലിയില്‍ പുതിയ അവസരങ്ങള്‍ കൊണ്ടു വരും.

ജെമിനി (മിഥുന രാശി)
ജെമിനി അഥവാ മിഥുന രാശിയ്ക്ക് 8, 9 ഭാവത്തില്‍ ശനി വരുന്നതു കൊണ്ടു തന്നെ പൊസിറ്റിവ് ഫലങ്ങളാണ് ഉണ്ടാകുക. എന്നാല്‍ അമ്മയുടെ ആരോഗ്യ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പുതിയ നിക്ഷേപങ്ങള്‍ ഗുണം നല്‍കും. ഏറെ കാലമായുള്ള നിയമ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കപ്പെടും.

ക്യാന്‍സര്‍ ( കര്‍ക്കിടക രാശി)

ക്യാന്‍സര്‍ അഥവാ കര്‍ക്കിടക രാശിയ്ക്ക് 2019ല്‍ ശനി 7, 8 ഭാവങ്ങളില്‍ വരുന്നതു കൊണ്ടു തന്നെ തര്‍ക്കങ്ങള്‍ക്കു പോകരുത് ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിയ്ക്കുക. യോഗ പോലുള്ളവ ചെയ്യുന്നതു ഗുണമാണ്.

ലിയോ (ചിങ്ങ രാശി)

ലിയോ അഥവാ ചിങ്ങ രാശിയ്ക്ക് 2019ല്‍ ശനി 8,9 ഭാവങ്ങളില്‍ വരും. വിദ്യാര്‍ത്ഥികള്‍ക്കു പൊതുവേ നല്ല സമയമാണ്. പുതിയ ബിസിനസുകള്‍ക്കും നല്ല സമയം. ജോലി മാറ്റവും പ്രൊമോഷനും ഫലമാണ്. ആരോഗ്യത്തിനും ദാമ്പത്യത്തിനുമെല്ലാം നല്ല ഫലമാണ് കാണിയ്ക്കുന്നത്.

വിര്‍ഗോ (കന്നി രാശി)

വിര്‍ഗോ അഥവാ കന്നി രാശിയ്ക്ക് ശനി മാറ്റം നല്ല ഫലമല്ല, പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ഏകാഗ്രതക്കുറവുണ്ടാകാം. നിക്ഷേപങ്ങള്‍ക്കു പറ്റിയ സമയവുമല്ല. ജോലിയില്‍ ഏറെ പ്രഷറുള്ള കാലമാണ്. യോഗ, മെഡിറ്റേഷന്‍ എന്നിവ നല്ലതാണ്. ആരോഗ്യത്തിലും ശ്രദ്ധ വേണം. എങ്കിലും കഠിനാധ്വാനത്തിന് ഫലമുണ്ടാകും.

ലിബ്ര (തുലാം രാശി)

ലിബ്ര അഥവാ തുലാം രാശിയ്ക്ക് ശനി 4, 5 ഭാവങ്ങളിലാണ് വരുന്നത്. ഇതു രണ്ടും ഗുണമാണ്. നാലാം ഭാവത്തിലെ ശനി വാഹന ഭാഗ്യവും സന്തോഷവും അഞ്ചാം ഭാവത്തിലേത് വിദ്യാഭ്യാസവും സന്താന ഭാഗ്യവും പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ ഭാഗ്യമുണ്ടാകും. ബിസിനസില്‍ ഉയര്‍ച്ചയുണ്ടാകും. പുതിയ നിക്ഷേപത്തിനും ആത്മവിശ്വാസമുണ്ടാകും. ദൂരയാത്രകള്‍ വേണ്ടി വരും. ചിലവു കൂടും.

സ്‌കോര്‍പിയോ ( വൃശ്ചിക രാശി)

സ്‌കോര്‍പിയോ അഥവാ വൃശ്ചിക രാശിയ്ക്ക് ശനി 3, 4 ഭാവങ്ങളില്‍ സഞ്ചരിയ്ക്കുന്നത് ഉയര്‍ച്ച താഴ്ച്ചകളുണ്ടാക്കും. സാമ്പത്തിക അടിത്തറയുണ്ടാകുമെങ്കിലും പ്രിയപ്പെട്ടവരില്‍ നിന്നും ജോലി കാരണം അകന്നു നില്‍ക്കാന്‍ സാധ്യതയുണ്ട്. ഫോറിന്‍ ട്രിപ്പുകളും ദീര്‍ഘ ദൂര യാത്രകളും ഫലമാണ്. സാമ്പത്തിക നേട്ടം ഫലമായി പറയുന്നു. കഠിനാധ്വാനം വേണ്ടി വരും.

സാജിറ്റേറിയസ് ( ധനു രാശി)

സാജിറ്റേറിയസ് അഥവാ ധനു രാശിയ്ക്ക് ശനി 2, 3 ഭാവങ്ങളില്‍ വരുന്നു. രണ്ടാം ഭാവത്തില്‍ കുടുംബത്തിനും ധനത്തിനും ഗുണം, മൂന്നാം ഭാവത്തില്‍ സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കും. വളരെ എനര്‍ജിയുള്ള വര്‍ഷം. ചെറിയ കാലയളവിലേയ്ക്കുള്ള നിക്ഷേപങ്ങള്‍ ഗുണം നല്‍കും. പങ്കാളിയുടെ ആരോഗ്യത്തില്‍ ശ്രദ്ധിയ്ക്കണം. സഹോദരങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും.

Tags

Related Articles

Post Your Comments


Back to top button
Close
Close