KeralaLatest News

തലസ്ഥാനത്ത് ചപ്പാത്തി കടയിൽ കയറി സിപിഎമ്മുകാർ തൊഴിലാളികളെ മർദ്ദിച്ചു

സിപിഎം നേതാവും നെയ്യാറ്റിൻകര എംഎൽഎയുടെ പിഎ യുമായ ഷാനവാസിന്റെ സഹോദരൻ റഊഫും മകനും ചേർന്നാണ് മർദ്ദിച്ചത്.

തിരുവനന്തപുരം : തലസ്ഥാനത്ത് ബാലരാമപുരം വഴിമുക്കിൽ കഴിഞ്ഞദിവസം വൈകുന്നേരം സിപിഎം നേതാക്കൾ ചപ്പാത്തി കടയിൽ കയറി തൊഴിലാളികളെ മർദ്ദിച്ചതായി ആരോപണം. സിപിഎം നേതാവും നെയ്യാറ്റിൻകര എംഎൽഎയുടെ പിഎ യുമായ ഷാനവാസിന്റെ സഹോദരൻ റഊഫും മകനും ചേർന്നാണ് ആബാദ് റസ്റ്റോറന്റിന് എതിർവശത്തെ ചപ്പാത്തി കടയിൽ കയറി തൊഴിലാളികളെ മർദ്ദിച്ചത്.

ചപ്പാത്തി വില കുറച്ചു വിറ്റതിനെ തുടർന്നായിരുന്നു മർദ്ദനം. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തില്‍ പോലീസുകാര്‍ക്കെതിരെ എസ് എഫ് ഐ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടതിന്റെ വിവാദം ഒഴിയുന്നതിനു മുന്നെയാണ് അടുത്ത സംഭവം.

shortlink

Related Articles

Post Your Comments


Back to top button