Latest NewsKuwait

കുവൈത്തില്‍ കുടുങ്ങിയ മലയാളി നഴ്സുമാരുടെ ദുരിതത്തിന് പരിഹാരമായി

കുവൈത്ത്: രണ്ട് വര്‍ഷമായി ജോലിയോ താമസ രേഖയോ ഇല്ലാത്തതിന്റെ പേരില്‍ കുവൈത്തില്‍ ദുരിതമനുഭവിക്കുന്ന നഴ്സുമാരുടെ പ്രശ്നത്തിന് പരിഹാരമായി. ഇവര്‍ക്ക് ഉടന്‍ ജോലിയില്‍ പ്രവേശിക്കാനുളള അനുമതി അധികാരികളില്‍ നിന്നും ലഭിച്ചു. ഇവരില്‍ മലയാളി നഴ്സുമാരും ഉള്‍പ്പെടുന്നു. കുവൈത്തിലെ സാമൂഹ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുടെ ആവശ്യപ്രകാരം കുവൈത്തിലെ ഇന്ത്യന്‍ എംബസി ഇവരുടെ പ്രശ്ന പരിഹാരത്തിന് ബന്ധപ്പെട്ട അധികാരികളോട് നിരന്തരം ബന്ധപ്പെട്ടതാണ് പരിഹാരം ഉണ്ടാകണ്‍ കാരണം. കാത്തിരിപ്പിന് ശേഷം അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായതില്‍ ഏറെ ആശ്വാസത്തിലാണ് നഴ്സുമാര്‍. ഇവരുടെ നിയമനം , ആശുപത്രി ഏത് തുടങ്ങിയവ സംബന്ധിച്ച് വരും നാളുകളില്‍ ഉത്തരവ് ഇറങ്ങും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button