KeralaLatest News

ഹൈക്കോടതി നിർദേശം; സന്നിധാനത്ത് സ്ഥാപിച്ചിരുന്ന ബാരിക്കേടുകള്‍ മാറ്റി

സന്നിദാനം: സന്നിധാനം: ശബരിമല സന്നിധാനത്തെ വാവരുനടയ്ക്ക് സമീപമുള്ള ബാരിക്കേഡുകള്‍ ഭാ​ഗികമായി നീക്കി.ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. കോടതി ഉത്തരവോ ഡിജിപിയുടെ നിര്‍ദ്ദേശമോ ലഭിച്ചാല്‍ മാത്രമേ ബാരിക്കേഡ് മാറ്റുകയുള്ളുവെന്നും അതുവരെ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നുമായിരുന്നു നേരത്തേ സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നത്‌.

ശബരിമലയിലും പരിസരങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ അനുവദിക്കില്ലെന്നും അത്തരത്തിലുള്ള നടപടി ഉണ്ടാകുന്നുവെന്ന് തോന്നിയാല്‍ ഉടനടി നിയമ നടപടികള്‍ ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Related Articles

Post Your Comments


Back to top button