Latest NewsIndia

ഹരിയാന നഗരസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറുന്നു

ചണ്ഡിഗഡ് ; ഹരിയാനയിലെ അഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്കും രണ്ട് മുനിസിപ്പല്‍ കമ്മിറ്റികളിലേക്കും നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. വോട്ടെണ്ണല്‍ പകുതിയായപ്പോള്‍ നിലവില്‍ ബിജെപിയാണ് മുന്നിട്ട് നില്‍ക്കുന്നത്.

കര്‍ണാല്‍, പാനിപ്പത്ത്, യമുനനഗര്‍, രോഹ്തക്, ഹിസാര്‍ എന്നീ നഗരങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. അഞ്ച് ജില്ലകളില്‍ മേയര്‍ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിലും ബിജെപിയാണ് മുന്നില്‍. അഞ്ച് നഗരങ്ങളിലെയും 110 വാര്‍ഡുകളിലായാണ് മത്സരം നടന്നത്.

മേയര്‍ സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തില്‍ ഹിസാറില്‍ ഗൗതം സര്‍ദന, കര്‍ണാലില്‍ രേണു ഗുപ്ത, രോഹ്തകില്‍ മന്‍മോഹന്‍ ഗോയല്‍, യമുന നഗറില്‍ മദന്‍ ചൗഹാന്‍ എന്നിവരും ലീഡ് ചെയ്യുന്നു. എല്ലാവരും ബിജെപി സ്ഥാനാര്‍ത്ഥികളാണ്.പാനിപ്പത്തിലാണ് ബിജെപി ഏറ്റവും ശക്തമായ പ്രകടനം കാഴ്ച്ച വെക്കുന്നത്. ഇവിടെ ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി അവ്‌നീത് കൗര്‍ 34,000 വോട്ടുകള്‍ക്കാണ് മുന്നിട്ട് നില്‍ക്കുന്നത്.

Tags

Post Your Comments


Back to top button
Close
Close