Latest NewsGulf

യു.എ.ഇയില്‍ യുവാവിന് വധശിക്ഷ

അബുദാബി : അടുത്ത ബന്ധുവിനെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. അബുദാബി കോടതിയാണ് വധശിക്ഷയ്ക്ക് വിധിച്ചത്.

കഫിയ ഉപയോഗിച്ചാണ് ബന്ധുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അബുദാബിയിലായിരുന്നു സംഭവം. കൊല്ലപ്പെട്ട യുവാവും പ്രതിയും അടുത്ത ബന്ധുക്കളായിരുന്നു. അബുദാബിയില്‍ ഒരു ഫാമില്‍ ജോലിചെയ്ത് വരികയായിരുന്നു ഇരുവരും. ഇതിനിടെ എന്തോ കാര്യത്തില്‍ ഇരുവരും തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തര്‍ക്കം അവസാനം കൊലയില്‍ കലാശിക്കുകയായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close