KeralaLatest News

മയക്കുമരുന്ന് കടത്തിന്റെ ഇടത്താവളമായി മാറി കേരളം; ഋഷിരാജ് സിങ്

തൃശൂര്‍: മയക്കുമരുന്ന് കടത്തിന്റെ ഇടത്താവളമായി കേരളം മാറിയിരിക്കുകയാണെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്. വിവിധ രാജ്യങ്ങളില്‍ നിന്നും മറ്റും കൊറിയര്‍ സര്‍വീസുകള്‍ വഴിയാണ് കേരളത്തിലേക്ക് മയക്കമരുന്ന് എത്തിക്കുന്നത്. അതിനുശേഷം എയര്‍ കാര്‍ഗോ വഴിയും കപ്പല്‍ മാര്‍ഗവും മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കേരളത്തില്‍ നിന്ന് ഇവ കയറ്റിവിടുകയാണെന്ന് ചെയ്യുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു.

ബോധവല്‍ക്കരണം, ഇന്റലിജന്‍സ്, ക്രൈംബ്രാഞ്ച് എന്നീ വിഭാഗങ്ങളായി തിരിച്ച് എക്‌സൈസിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ശ്രമിക്കുകയാണ് എക്‌സൈസ് വകുപ്പ് ഇപ്പോള്‍. ഇതിനായി 150 ഉദ്യോഗസ്ഥ തസ്തികകള്‍ അധികമായി സര്‍ക്കാരിനോടു ചോദിച്ചിരിക്കുകയാണെന്നും കമ്മിഷ്ണര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button