Latest NewsNattuvartha

അമ്മയും കുഞ്ഞും കിണറ്റില്‍ വീണു മരിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ഭര്‍ത്താവ് തൂങ്ങിമരിച്ചു

കല്ലറ : അമ്മയും കുഞ്ഞും തൂങ്ങിമരിച്ച കേസില്‍ പ്രതിയായി ജയിലിലകപ്പെട്ട ഭര്‍ത്താവ് ജാമ്യത്തിലിറങ്ങിയതിന് ശേഷം തൂങ്ങി മരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്‍ മുതുവിള സലാ നിവാസില്‍ റിജ്ജുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ജൂലൈ 28 നായിരുന്നു റിജ്ജുവിന്റെ ഭാര്യയും കല്ലറ ഗവ ആശുപത്രി കാരുണ്യ മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാരിയുമായ അഞ്ജു, മകന്‍ ഒമ്പത് മാസം പ്രായമുള്ള മാധവ് കൃഷ്ണ എന്നിവരെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

അഞ്ജുവിന്റെ ദേഹത്ത് ഷാള്‍ ഉപയോഗിച്ച് കുട്ടിയെ ചേര്‍ത്ത് കെട്ടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ഗാര്‍ഹിക പീഡനമാണ് മരണ കാരണമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റിജ്ജുവിനെയും മാതാവിനെയും സഹോദരിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷം ജാമ്യത്തിലിറങ്ങിയപ്പോഴാണ് റിജ്ജു വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചത്.

Tags

Post Your Comments


Back to top button
Close
Close