Latest NewsIndia

കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി; രാഹുല്‍ ​ഗാന്ധിയുടെ ട്വീറ്റ് പുറത്ത്

ഡൽഹി : മൂന്ന് സംസ്ഥാനങ്ങളിൽ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുല്‍ ​ഗാന്ധിയുടെ ട്വീറ്റ് പുറത്ത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്​ഗഡിലും കാർഷിക വായ്‌പ്പാ എഴുതി തള്ളിയ സന്തോഷം ട്വിറ്ററിലൂടെയാണ് രാഹുല്‍ ​ഗാന്ധി പങ്കുവെച്ചത്.

”അത് പൂര്‍ത്തിയായി. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്​ഗഡും കാര്‍ഷിക വായ്പകളില്‍ നിന്ന് മുക്തമായിരിക്കുകയാണ്. പത്ത് ദിവസമാണ് ഞങ്ങള്‍ ചോദിച്ചത്. എന്നാല്‍ രണ്ട് ദിവസം കൊണ്ട് അത് പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.” രാഹുല്‍ ​ഗാന്ധിയുടെ ട്വീറ്റില്‍ പറയുന്നു.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നിടത്തും കോണ്‍​ഗ്രസ് നേടിയത് ഉജ്ജ്വല വിജയമാണ്. കോണ്‍​ഗ്രസിന് അധികാരം ലഭിച്ചാല്‍ പത്ത് ​ദിവസത്തിനുള്ളില്‍ കര്‍ഷകരുടെ വായ്പകള്‍ എഴുതിത്തള്ളുമെന്നായിരുന്നു തെര‍ഞ്ഞെടുപ്പ് വാ​ഗ്ദാനം.

Tags

Related Articles

Post Your Comments


Back to top button
Close
Close