
അബുദാബി: ഗതാഗത നിയമ പരിഷ്‌കരണത്തിന്റെ ഭാഗമായി നിയമങ്ങള്‍ കര്‍ശനമാക്കന്‍ ഒരുങ്ങി അബുദാബി പോലീസ്. വണ്ടിയില്‍ നിന്ന് റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞാല്‍ 1000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റും ലഭിക്കും. പൊതുസ്ഥലത്ത് മൂത്രമൊഴിച്ചാല്‍ 500 ദിര്‍ഹവും, പാന്‍മസാല ചവച്ചു തുപ്പിയാലും ബാല്‍ക്കെണിയില്‍ അലക്ഷ്യമായി തുണി ഉണക്കാനിട്ടാലും 500 മുതല്‍ 1000 രൂപവരെയും പിഴ ലഭിക്കും. പൊതുസ്ഥലങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ച്യുയിങ്ങ്ഗം ചവയ്ക്കുകയോ ചെയ്താല്‍ 10 ദിര്‍ഹവും ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്‍ ഉറങ്ങിയാല്‍ 300 ദിര്‍ഹവും പിഴയീടാക്കും.
Post Your Comments