Education & Career

നേഴ്‌സുമാര്‍ക്ക് യു.കെയില്‍ അവസരം

സര്‍ക്കാര്‍/സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ക്ക് യു.കെയിലെ എന്‍.എച്ച് ട്രസ്റ്റിന്റെ കീഴിലുള്ള പ്രമുഖ ആശുപത്രികളില്‍ നിയമനത്തിനായി കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് അവസരമൊരുക്കുന്നു. നഴ്‌സിംഗില്‍ ഡിഗ്രി അഥവാ ഡിപ്ലോമയും ആറ് മാസത്തെ പ്രവൃത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. IELTS/OET യോഗ്യത നേടിയവര്‍ക്ക് ഉടന്‍ നിയമനം ലഭിക്കും. IELTS ല്‍ നിശ്ചിത സ്‌കോര്‍ ലഭിക്കാത്തവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. നിയമനം സൗജന്യമാണ്. ഇന്ന് (ഡിസംബര്‍ 22) രാവിലെ 11 ന് കോട്ടയം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ലക്ചര്‍ ഹാളില്‍ (പി.ടി.എ ഹാള്‍) നടത്തുന്ന ബോധവത്കരണ ക്യാമ്പില്‍ യു.കെ.യില്‍ നിയമനമാഗ്രഹിക്കുന്ന നേഴ്‌സുമാര്‍ക്കും നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. ഫോണ്‍ – 0481 – 2560413

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button