
തിരുവനന്തപുരം: ഫയര്‍ ഫോഴ്‌സ് ഓഫീസുകള്‍ കേറിയിറങ്ങി ഇനി കെട്ടിടങ്ങള്‍ക്ക് എന്‍ഒസി വാങ്ങേണ്ട ആവശ്യമില്ല. ഫയര്‍ ഫോഴ്‌സ് സേവനങ്ങളും ഡിജിറ്റലാകുന്നു. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടനെ തുറക്കും. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ നീക്കം. സോഫ്റ്റ്വെയര്‍ നിര്‍മ്മിക്കാനുള്ള ചുമതല കെല്‍ട്രോണിനാണ്. പോര്‍ട്ടല്‍ നിലവില്‍ വന്നു കഴിഞ്ഞാല്‍ അപേക്ഷ നല്‍കുന്നത് മുതലുള്ള നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറും. പോര്‍ട്ടലിനെ കെ എസ്‌ഐഡി സി ആരംഭിക്കുന്ന കേരള സിംഗിള്‍ വിന്‍ഡോ ഇന്റര്‍ഫെയ്സ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പാരന്റ് ക്ലിയറന്‍സുമായി ബന്ധിപ്പിക്കും. 1000 ചതുരശ്ര അടിയില്‍ കൂടുതലുള്ള എല്ലാ കെട്ടിടങ്ങള്‍ക്കും എന്‍ഒ സി നിര്‍ബന്ധമാണ്. ജില്ല, ഡിവിഷന്‍ ഓഫീസില്‍ നിലുള്ള അനുമതി 30 ദിവസത്തിനകവും ഹെഡ്ഓഫീസില്‍ നിന്നുള്ള അനുമതി 45 ദിവസത്തിനുള്ളിലും നല്‍കണം. പോര്‍ട്ടല്‍ തയ്യാറായാല്‍ എല്ലാം ഓണ്‍ലൈനായി നടക്കും. എന്‍ഒസി തയ്യാറായല്‍ ഇമെയിലായി വിവരം അറിയിക്കും. ആവശ്യങ്ങള്‍ വേഗത്തില്‍ നടക്കും എന്നതാണ് പോര്‍ട്ടലിന്റെ പ്രധാന ഗുണം.
Post Your Comments