KeralaLatest Newsഭക്തിപരമായ

ശബരിമല : തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവില്ലെന്ന് ദേവസ്വം പ്രസിഡണ്ട്

തിരുവനന്തപുരം :ശബരിമല സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എ. പത്മകുമാര്‍. 18 ന് 83,000 പേരും 17 ന് 93,000 പേരും ദര്‍ശനത്തിനെത്തി.

നെയ്യഭിഷേകത്തിന്റെയും മറ്റു പേരില്‍ സന്നിധാനത്ത് ഭക്തരില്‍ നിന്നും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന സംഘത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇതിനെ കുറിച്ച് അന്വേഷിക്കാന്ഡ പൊലീസിനെയും വിജിലന്‍സിനെയും ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.

തിക്കും തിരക്കും ഒഴിവാക്കാന്‍ ഇപ്പോഴുള്ള ക്രമീകരണങ്ങള്‍ വഴി സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Related Articles

Post Your Comments


Back to top button