KeralaLatest NewsTravel

സംസ്ഥാനത്തെ ആദ്യ കയാക്കിങ് ടൂറിസ കേന്ദ്രമായി കൊച്ചി

കൊച്ചി : ടൂറിസം ചരിത്രത്തില്‍ കൊച്ചിക്ക് ഒരു പുതിയ പൊന്‍തൂവല്‍ കൂടി.
കയാക്കിങ് ഉല്ലാസ യാത്രകള്‍ക്കുള്ള നഗരത്തിലെ ആദ്യ സംരംഭത്തിന് തുടക്കം. കയാക്കിങ് ഉല്ലാസ യാത്രകളുടെ ഉദ്ഘാടനം ക്യുന്‍സ് വാക് വേയിലെ ജിഡ ബോട്ട് ജെട്ടിയില്‍ ഹൈബി ഈഡന്‍ എം.എല്‍.എ നിര്‍വഹിച്ചു.

ജില്ല ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ളയും എം എല്‍ എ യും ചേര്‍ന്ന് ആദ്യ കയാക്കിങ് യാത്ര ഫഌഗ് ഓഫ് ചെയ്തു. ഉല്ലാസ യാത്രകള്‍ക്കായുളള നഗരത്തിലെ ആദ്യ കയാക്കിങ് ടൂര്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ കേരളത്തിലെ ആദ്യ നഗര കയാക്കിങ് ടൂറിസം കേന്ദ്രമായി കൊച്ചി മാറുകയാണ്.

Tags

Post Your Comments


Back to top button
Close
Close