Latest NewsMobile PhoneTechnology

കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ : ബഡ്ജറ്റ് ഫോണിന്റെ വിൽപ്പന ആരംഭിച്ച് ഷവോമി

കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ നൽകുന്ന ഷവോമിയുടെ ബഡ്ജറ്റ് ഫോൺ റെഡ്മി 6എയുടെ വില്‍പ്പന ആരംഭിച്ചു. 2 ജിബി റാം,16 ജിബി ഇന്റേണല്‍ മെമ്മറിയുമുള്ള മോഡലായിരിക്കും ആദ്യം എത്തുക. 5,999 രൂപ വിലയുള്ള ഫോൺ എംഐ ഡോട്ട്‌കോമിലൂടെയും ആമസോണിലൂടെയും ഇന്ന് മുതൽ സ്വന്തമാക്കാം.

2 ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുടെ കരുത്തുമുള്ള രണ്ടാമത്തെ പതിപ്പിനു 6,999 രൂപയാണ് വില.എച്ച്ഡിഎഫ്സി ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്ന് ഉപഭോക്താക്കള്‍ക്ക് 5 ശതമാനം ഡിസ്‌കൗണ്ടും,നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാക്കിയിട്ടുണ്ട്. പിന്നില്‍ 13 മെഗാപിക്സലിന്റെ സിംഗിള്‍ ക്യാമറ,മുന്നില്‍ 5 മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ,3,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. ആന്‍ഡ്രോയ്ഡ് 8.1 ഒറിയോയിലായിരിക്കും ഫോൺ പ്രവർത്തിക്കുക.

Tags

Post Your Comments


Back to top button
Close
Close